Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : -Kozhikode Service

Idukki

നെ​ടു​ങ്ക​ണ്ടം ​കോ​ഴി​ക്കോ​ട് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു

നെ​ടു​ങ്ക​ണ്ടം: ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് പ​ച്ച​ക്കൊ​ടി. നെ​ടു​ങ്ക​ണ്ടം-​കോ​ഴി​ക്കോ​ട് സൂ​പ്പ​ര്‍​ഫാ​സ്റ്റ് പ​ഴ​യ റൂ​ട്ടാ​യ നെ​ടു​ങ്ക​ണ്ടം-​അ​ടി​മാ​ലി വ​ഴി കോ​ഴി​ക്കോ​ടി​ന് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​വും കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ലാ​ഭ​വും ന​ല്‍​കി​യി​രു​ന്ന സ​ര്‍​വീ​സാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ന​വം​ബ​ര്‍ മു​ത​ല്‍ ബ​സ് നെ​ടു​ങ്ക​ണ്ടം-​എ​ഴു​കും​വ​യ​ല്‍- തോ​പ്രാം​കു​ടി- മു​രി​ക്കാ​ശേ​രി-​വ​ണ്ണ​പ്പു​റം-​തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ-​പെ​രു​മ്പാ​വൂ​ര്‍ വ​ഴി റൂ​ട്ട് പു​ന​ഃക്ര​മീ​ക​രി​ച്ചു.

അ​ശാ​സ്ത്രീ​യ​മാ​യ ഈ ​നീ​ക്ക​ത്തി​നെ​തി​രേ​യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു. ഒ​പ്പം ലാ​ഭ​ത്തി​ലോ​ടി​യ സ​ര്‍​വീ​സ് ന​ഷ്ട​ത്തി​ലു​മാ​യി. യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് റൂ​ട്ട് പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. സ​ര്‍​വീ​സ് സേ​നാ​പ​തി വേ​ണു എം​എ​ല്‍​എ​ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. രാ​വി​ലെ 5.50ന് ​നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ് മൈ​ലാ​ടും​പാ​റ-​തി​ങ്ക​ള്‍​ക്കാ​ട്-​മു​നി​യ​റ-​പ​ണി​ക്ക​ന്‍​കു​ടി-​ക​മ്പി​ളി​ക​ണ്ടം വ​ഴി 7.30ന് ​അ​ടി​മാ​ലി​യി​ലും 8.45ന് ​കോ​ത​മം​ഗ​ലം, 11.15ന് ​തൃ​ശൂ​ര്‍, 2.45ന് ​കോ​ഴി​ക്കോ​ടും എ​ത്തും. തി​രി​ച്ച് കോ​ഴി​ക്കോ​ട്ടു​നി​ന്നു വൈ​കി​ട്ട് 6.15ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് വെ​ളു​പ്പി​ന് 3.30ന് ​നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ചേ​രും.

Latest News

Corehub Up